എന്‍ ഓര്‍മ്മകള്‍
എലോണ്‍ ലവ്ഡ് ആന്റ് ലോസ്റ്റ്
En Ormakal (Alone Loved and Lost)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅബ്ദുള്‍ റഷീദ്
ഗാനരചനഅബ്ദുള്‍ റഷീദ്
ഗായകര്‍റാഷീ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 03:20:54.

എന്നോര്‍മ്മകള്‍ കുളിരായ് അഴകേ നീ എന്നുമെന്‍
എന്നില്‍ അലിയാന്‍ എന്നും നീ മാത്രമായ്.....
ഓരോരോ രാപ്പകലും മനമെഴുതി
നിന്‍ മുഖം....തേടുന്നു ഞാന്‍....ഇതിലേ
മറയാത്തൊരെന്‍ ഓര്‍മ്മയില്‍....
എന്നോര്‍മ്മകള്‍ കുളിരായ് അഴകേ നീ എന്നുമെന്‍
എന്നില്‍ അലിയാന്‍ എന്നും നീ മാത്രമായ്.....

വേനല്‍ മഴയായ്....വേഴാമ്പലായ് വന്നുവോ....
നിലാവിന്‍ അഴകായ്...പൊന്നാമ്പലായ്....
വന്നിതാ...നീ എന്റെ പൂങ്കരളില്‍
വാടാവസന്തമായ്‌ തൂമഞ്ഞിന്‍ പൂവായ്
കുളിരായ് വന്നുവോ....
തിര പറയും കഥകള്‍...മനമറിയുന്നൊരലകള്‍
ഇന്നെന്റെ സ്നേഹം....മഴവില്ലായ്‌ വന്നിതാ....
എന്നോര്‍മ്മകള്‍ കുളിരായ് അഴകേ നീ എന്നുമെന്‍
എന്നില്‍ അലിയാന്‍ എന്നും നീ മാത്രമായ്.....

ഇന്നെന്‍ ജീവനേ...ഞാന്‍ പാടിടാം സ്നേഹഗാനം
കൂട്ടിന്നുള്ളില്‍ ഞാന്‍...കാത്തുവെച്ചൊരെന്‍ പ്രേമഗാനം
ഈ രാവില്‍ തേടി നിന്നെ പുല്‍കാനായ് വന്നു ഞാന്‍
എന്നുമെന്നും നീ എന്റെ പ്രാണനായ്....
തിര പറയും കഥകള്‍...മനമറിയുന്നൊരലകള്‍
ഇന്നെന്റെ സ്നേഹം....പൂന്തളിരായ്‌ വന്നിതാ....
(എന്നോര്‍മ്മകള്‍ കുളിരായ്.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts