ഏകനായ്
എലോണ്‍ ലവ്ഡ് ആന്റ് ലോസ്റ്റ്
Ekanaay (Alone Loved and Lost)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅബ്ദുള്‍ റഷീദ്
ഗാനരചനഅബ്ദുള്‍ റഷീദ്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 03:22:23.

ഒരുപാടു കാലം തേടി നിന്നെ ഞാന്‍
മനസ്സിലെ മോഹം ഒന്നു പറയുവാന്‍
സ്വപ്നങ്ങള്‍ ഒന്നായ് കാണാന്‍
മനസ്സുകളില്‍ ഒന്നായ് കഴിയാന്‍
നീയെന്റെ സഖിയായ്‌ വന്നുവോ.....
എന്നിലെ മലരായ് വിരിയാന്‍
സ്നേഹത്തിന്‍ വാടാമലരായ്
നീയെന്റെ സഖിയായ്‌ വന്നുവോ......
ഏകനായ് ഞാന്‍ തേടിടുന്നു നിന്നെ
പാടുവാന്‍ നിന്നോര്‍മ്മകള്‍ മാത്രമായ്‌....
ഏകനായ് ഞാന്‍ തേടിടുന്നു നിന്നെ...ആ...ആ....
പാടുവാന്‍ നിന്നോര്‍മ്മകള്‍ മാത്രമായ്‌....

നിന്നെ കണ്ട നേരം...നിന്നോടടുക്കുവാനായ്
ഞാനറിയാതെ മനസ്സില്‍ കൊതിച്ചുപോയ്...
നിന്നെ കണ്ട നാളും...നീയായ്‌ കഴിഞ്ഞ നാളും
ഞാനൊരുപാടു സ്വപ്നം കണ്ടുവോ....
എന്റെ മനസ്സിലെ കിളിയായ് നീയും
സ്നേഹിച്ചലയും വെൺപ്രാവുകളായ് നാം..
എന്നെന്നും ഈ ഭൂമിയില്‍ അലിയുവാന്‍
ഓരോ കിനാവിലും നീ മാത്രം
നിന്നെ എന്നുമെന്‍ സ്വന്തമാക്കുവാന്‍
കൂടെ വരുമോ നീ എന്‍ പ്രിയസഖിയേ....
പ്രിയസഖിയേ.......
ഏകനായ് ഞാന്‍ തേടിടുന്നു നിന്നെ
പാടുവാന്‍ നിന്നോര്‍മ്മകള്‍ മാത്രമായ്‌....

കാത്തു കാത്തു ഞാന്‍ നില്‍ക്കാം
നിന്നെ ഓർ‌ത്തോർ‌ത്തിരിക്കാം...
നീ എന്നിലായ് തീരും നാളുകള്‍...
മോഹിച്ചു പോയതല്ലേ...
നിന്നെ കാത്തിരുന്നതല്ലേ...
ഒന്നും മിണ്ടാതെ നീ മാഞ്ഞുവോ..
തീരാത്ത മോഹം തന്നതല്ലേ..
സ്വപ്നങ്ങള്‍ ഒരുമിച്ചു കണ്ടതല്ലേ...
മാഞ്ഞു പോകുന്നുവോ...എവിടെയോ....
നീയില്ലാതെയെന്‍ പ്രണയവുമില്ല
നീ തന്ന സ്നേഹം നെഞ്ചിലേറ്റി
കാത്തിരിപ്പോടെ ഞാന്‍ ഇതുവരെ.....
ഏകനായ് ഞാന്‍ തേടിടുന്നു നിന്നെ
പാടുവാന്‍ നിന്നോര്‍മ്മകള്‍ മാത്രമായ്‌....
ഏകനായ് ഞാന്‍ തേടിടുന്നു നിന്നെ...ആ...ആ....
പാടുവാന്‍ നിന്നോര്‍മ്മകള്‍ മാത്രമായ്‌....
ഒഹോ ഹോ ഹോ ഹോ ഹോ.....
ഒഹോ ഹോ ഹോ ഹോ ഹോ.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts