അകലെയായ്
ദനഹ
Akaleyaay (Danaha)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജസ്റ്റിന്‍ ഫ്രാന്‍സിസ് ചിറ്റിലപ്പള്ളി
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:37:55.

അകലെയായി മൃദുപല്ലവികള്‍
തഴുകും അരികിലെന്‍ നിനവുകളെ
നീറും ഓര്‍മ്മകളില്‍ അലിയുകയായ്
ഏകനായ് നിറസന്ധ്യയിലായ്
കനവിലൂറുമൊരു തരളസുഖദ രസമറിയു
പ്രിയ നിമിഷമേ.....
(അകലെയായി....)

കാണുമോരോ പൂവിലാകെയും
പൊന്‍ വസന്തം തീര്‍ത്തുവോ...
തേങ്ങുമോരോ രാവിലാകെയും
വെണ്ണിലാവായ് പെയ്തുവോ...
അരികിലേതോ മധുര മധുമഴ
പൊഴിയുമോരോ പ്രണയവനികയില്‍
നിറയുമീ നിമിഷം...അസുലഭ മോഹമായി
തേടുമെന്നും ഏതോ ഗാനം നീ....
(അകലെയായി....)

പൂങ്കുരുന്നേ...നിന്നിൽ ഊറുമൊരാർദ്രഗീതം
കേള്‍പ്പു ഞാന്‍....
നീലരാവിന്‍ വഴിയിലാകെ നിന്‍ ആത്മഗീതം
കേള്‍പ്പു ഞാന്‍....
ശിശിരമേഘം അലയും വഴികളില്‍
നിറയുമോരോ....മൃദുലകണികയും
തിരയുമീ നിമിഷം...ഹൃദിതരമോഹമായി
തേടുമെന്നും ഏതോ ഗാനം നീ....
(അകലെയായി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts