പൂമാനം
അയ്യപ്പഗാന സമാഹാരം
Poomaanam (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:29:16.

പൂമാനം പൊന്‍തൂകും നേരം
പമ്പാതീരത്തു ഭൂപാള രാഗം
പൂമാനം പൊന്‍തൂകും നേരം
പമ്പാതീരത്തു ഭൂപാള രാഗം
സ്വാമീസംഗീതം പാടും
മേഘം പൊന്‍ തൂവല്‍ ചൂടും
എങ്ങും...ആഘോഷ മേളം....
പൂമാനം പൊന്‍തൂകും നേരം
പമ്പാതീരത്തു ഭൂപാള രാഗം

തിരുവാഭരണം ചാര്‍ത്തിയ നിന്നെ
മതിയാവോളം കണ്ടു വണങ്ങാം
പമ്പാവാസാ നിന്നെ തേടി....
ആശയോടെ ഓടി വന്നേന്‍...
നിന്‍ ദിവ്യദര്‍ശനമില്ലേ...
ആശ്രയം നീമാത്രമല്ലേ....
പൂമാനം പൊന്‍തൂകും നേരം
പമ്പാതീരത്തു ഭൂപാള രാഗം

കര്‍പ്പൂരനാളമായ് നിന്‍ മുന്നില്‍ നില്‍ക്കും
കദനഭാരം ഞാന്‍ നിന്‍ മുന്നിലിറക്കും
സ്വാമീ നിന്റെ നാമം പാടി
നിന്നില്‍ തന്നെ ഞാനലിയും....
അയ്യപ്പാ നീ തന്നെ എന്നും
ആശ്രയം നല്‍കണേ സ്വാമീ...
(പൂമാനം പൊന്‍തൂകും....)



 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts