ഓര്‍മ്മകളിതിലെ
ഫെദേഴ്സ്
Ormakalithile (Feathers)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനജോയ് ശ്രീധര്‍
ഗായകര്‍വിധു പ്രതാപ് ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:51:32.

ഓര്‍മ്മകള്‍ ഇതിലേ....നെഞ്ചതിലിനി അലിയുമ്പോൾ
ജീവനായിടും......
വേദന ഇതിലേ...ഓർമ്മകളതിലലിയുമ്പോൾ....
നോവു തീരുമോ....
ഓരോ തീരവും തേടി ഞാനിനി ഒരു നറു മേഘമായ്
വീണ്ടും ചേരുമോ....
ഓരോ തീരവും തേടി ഞാനിനി ഒരു നറു മേഘമായ്
വീണ്ടും ചേരുമോ....
ഓര്‍മ്മകള്‍ ഇതിലേ...നെഞ്ചതിലിനി അലിയുമ്പോൾ
ജീവനായിടും....

ജീവനായി സ്നേഹമായി ഞാന്‍ അലിഞ്ഞുവോ
മൗന‌മായി നോവുമായി നാം അകന്നുവോ
ഇതള്‍ വിടരും ഒരു നാള്‍...അതു കൊഴിയും ഒരു നാള്‍
അതിലിനി ഉണരും സ്വരരാഗം
ആദ്യരാവില്‍ താളലയം....
ഓര്‍മ്മകള്‍ ഇതിലേ നെഞ്ചതിലിനി അലിയുമ്പോൾ
ജീവനായിടും......

പാ....മപധപ ധാരീ........
പാ....ധപ ഗാരിനിരീ....
ധസ സഗ ഗമ ഗാരിനീ സ
ധസ സഗ ഗമ ഗാരിനീ സ പാ......

സാന്ദ്രമായി ആര്‍ദ്രമായി നീ അകന്നുപോയ്
തേങ്ങലായി മഞ്ഞുപോലെ നീ അകന്നുപോയ്
വരുമോ ഇനി ഒരു നാള്‍ എന്‍ മനസ്സിൽ ഒരു നേരം
അതിനായി ഞാന്‍ സ്വരമുതിരും ആദ്യഹർഷനൊമ്പരം
(ഓര്‍മ്മകള്‍ ഇതിലേ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts