ദൈവമേ നിന്‍ ഗേഹം
ഈശ്വരനെ തേടി
Daivame Ningeham (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:03:43.
 
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍
(ദൈവമേ )

കണ്ണുകള്‍ നിന്‍ ദിവ്യ ശോഭ തഴുകി നില്പൂ
കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്പൂ
അന്യഭൂവിലായിരം ദിനങ്ങളേക്കാള്‍
നിന്‍ ഗൃഹത്തില്‍ ഏക ദിവസം കാമ്യമല്ലോ
(ദൈവമേ )

അഖിലലോകനായകന്റെ പാദപീഠം
തിരുവരങ്ങളൂറി നില്‍ക്കും ദിവ്യ ഗേഹം
നിശ്ച്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം
വാനദൂതര്‍ പാടിടും മനോജ്ഞ ഗേഹം
(ദൈവമേ )

ആരുമാരും കേള്‍ക്കാത്ത നവ്യഗാനം
ആരുമാരും കാണാത്ത ദിവ്യസ്വപ്നം
മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം
താരമാല ചാര്‍ത്തിടുന്ന വാനമേഘം
(ദൈവമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts