ഉലകിൻ സ്നേഹതീർത്ഥം
അയോദ്ധ്യ
Ulakin Sneehatheertham (Ayodhya)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജി അനില്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2021 13:02:59.
ഉലകിൽ സ്നേഹതീർത്ഥം അരുളീടും ദേവനേ
തിരുമൂഴികുളത്തു സ്വാമിയേ
ലക്ഷ്മണാ എന്നാത്മ നാദ പാഹിമാം

രാമചന്ദ്ര മാനസത്തിൽ വത്സലനായി വാഴുവോനേ
സരയൂ നദി നിറഞ്ഞ പോലെ എന്റെ കണ്ണുകൾ
തൂകുന്നു നിന്റെ മുന്നിലായി
സ്വാമിയേ നോവെല്ലാം നീക്കേടേണമേ

ഗുരുവായി ജേഷ്ഠനേ നിനച്ച നിന്റെ ഭക്തിയാൽ
മുനിമാർ നിന്നെ വാഴ്ത്തവേ
സ്വാമിയേ സദയം കനിവു തൂവണേ

മൂവുലകിൻ നാഥനല്ലോ മൂഴിക്കുളം വാഴുവോനല്ലോ
വിജയം നിന്റെ കനിവിനാലേ എന്ന് അറിവു ഞാൻ
സദയം എന്നിലലിയണേ
ലക്ഷ്മണാ സൃതനാം എന്നെ അറിയണേ

സീതാ പാദ പൂജ ചെയ്തു കൊണ്ടു നീ സദാ..
ത്രേതാ യുഗത്തിനരുമയായി
ലക്ഷ്മണാ ആനന്ദലോല ചിത്തനായി

ദേവവൃന്ദമാകെയന്ന് നിന്റെ ചിത്ത ശുദ്ധി കണ്ടു
കലിതൻ ബാധയാകെ നീക്കി രക്ഷ ചെയ്യുവാൻ
തിരുമൂഴികുളത്തു വന്നു നീ
സാന്ത്വനം അലിവോടെ ഏകിടുന്നു നീ

അടിയൻ നൊന്തു വന്നു തൊഴുതിടുന്ന പുലരിയിൽ
അകമേ പള്ളികൊള്ളണേ
സ്വാമിയേ അമൃതം എന്നിലേകണേ
നാലമ്പലം കാണ്മതിനായി പുണ്യമിന്നു പൂക്കുടയേന്തി
നേരായി നിന്റെ വദന ശ്രീയിലിന്നു അലിവു ഞാൻ
പാരിൻ പരമ സത്യമേ
ഈശ്വരാ ലക്ഷ്മണ സ്വാമി പാഹിമാം

ചന്ദന മുഴുക്കാപ്പ് നേർന്നു നിൽക്കയാണ് ഞാൻ
ചിന്മയ രൂപനീശനേ
ലക്ഷ്മണാ ചിന്തയിൽ വന്നു നിറയണേ
അനന്ത ശോഭയോടെ എന്റെ അകമേ വന്നു വാഴുവോനേ
അതിനാലെന്റെ ജന്മമിന്നു സഭലമായിതാ
ദശരഥ നന്ദനാ നമോ
ജനിമൃതി നാശകാ നമോ

ശരണം നിന്റെ പാദ പദ്മമാണെൻ ഈശ്വരാ
തരണം അഭയ സാന്ത്വനം
ലക്ഷ്മണാ വരണം മനസ്സിൽ സന്തതം
സകല ജന്മ ദുരിതമാകെ അകലെയാക്കും ഈശ്വരനേ
വേദം എന്റെ നാവിൽ വിളയാടാൻ കനിയേണേ
വേഗം കനിവുമേകണേ
ലക്ഷ്മണാ വില്ലാളി വീര പാഹിമാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts