കാക്കപ്പൂവിന്
കാക്കപ്പൂവിന്
Kakkappoovinu (Kakkappoovinu)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംമോഹന്‍ സിതാര
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍മൃദുല വാര്യർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 22 2021 16:52:13.
 കാക്കപ്പൂവിന് കാതിലിടാനൊരു
കുണുക്ക് തീർക്ക് ണ് വെയില്
മുക്കുറ്റിപ്പെണ്ണിന് മൂക്കുത്തിയാക്കാനും
മുത്തോളം പൂമ്പൊന്ന്


തിരുവോണക്കാവിൽ
തിറയാടും നേരം....
തിരുവോണക്കാവിൽ
തിറയാടും നേരം
ചിത്തിരത്തുമ്പിയ്ക്ക്
എന്തോരം മോഹം
പൂവാലൻ കാറ്റൊത്ത്
ചുറ്റാനായ് പോണം
കസവുണ്ടോ, പട്ടുണ്ടോ,
കാണുമ്പോൾ ചേലുണ്ടോ
തെച്ചിപ്പൂ ചോക്കും
കവിളത്തൊരോളം
കുന്നോളം നാണം
കൂട്ടിവച്ചോണം

തിരുമാലിക്കാറ്റിൻ
ഊഞ്ഞാലക്കയ്യിൽ…
തിരുമാലിക്കാറ്റിൻ
ഊഞ്ഞാലക്കയ്യിൽ
ചാഞ്ചാടുന്നേരം
ചിങ്കാരത്തോറ്റം
ചന്തോയം പൂക്കാൻ
എന്തെല്ലാം വേറെ
കൊരലാരം കെട്ടേണം
കറുകപ്പൂ ചൂടേണം
കൈകൊട്ടിപ്പാടാൻ
കൂട്ടരും വേണം
അങ്ങേലെ ചെക്കന്റെ
കണ്ണേറും വേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts