വിശദവിവരങ്ങള്‍ | |
വര്‍ഷം | 2020 |
സംഗീതം | ഗോകുൽ മേനോൻ |
ഗാനരചന | രാജീവ് നായർ പല്ലശ്ശന |
ഗായകര്‍ | അനു ,പൂനം |
രാഗം | വൃന്ദാവന സാരംഗ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 05 2021 08:03:46.
അതിർവരമ്പില്ലാത്ത നീലാംബരം.. അങ്ങകലേക്കു മായുന്ന സുവർണ്ണ ബിംബം ഒഴുകുമീ പൊൻവീചിതൻ ശോഭയാലേ.. ജലരേഘബിന്ദുക്കൾ കസവണിഞ്ഞു വാനം സ്വർണ്ണ കൊലുസ്സിട്ടു തിളങ്ങി നിന്നു (അതിർവരമ്പില്ലാത്ത നീലാംബരം… ) അല്ലലില്ലാതെ പാറിപ്പറക്കുന്ന കുരുവിക്കുരുന്നുകൾ കൂടണഞ്ഞു (2) ഒരുവട്ടം വീണ്ടും ആ സന്ധ്യയെ കൈകൂപ്പി ഗന്ധരാജൻ മുല്ല മിഴികൾ ചിമ്മി എങ്ങോ നിന്നെത്തിയ മേഘശകലങ്ങൾ വിണ്ണിലും മണ്ണിലും കരി പുരട്ടി എൻറ്റെ മനസ്സിൽ.... വിഷാദത്തിൻ നോവുപാകി (അതിർവരമ്പില്ലാത്ത നീലാംബരം… ) ഒരു നേർത്ത കാറ്റിൻ മന്ദസ്മിതം ചിരിതൂകി തളിർമുല്ലതൻ സൗരഭ്യം (2) മരച്ചില്ല നീഡത്തിൽ ഇണപ്പക്ഷികൾ ചിലും കിലും താളത്തിൽ ഈണമിട്ടു വെള്ളി വെളിച്ചത്തിൻ നിലാവൊളികൾ മാനത്തും മുറ്റത്തും ചിരി പടർത്തി എൻറ്റെ മനസ്സിൽ.... പുത്തൻ പ്രതീക്ഷ തൂകി (അതിർവരമ്പില്ലാത്ത നീലാംബരം… ) | |