ചിത്രപതംഗ സുമങ്ങൾ
പുതിയങ്കച്ചന്തം
Chithrapathanga Sumangal (Puthiyankachantham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍മേതിൽ സതീശൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:42:20.
 ചിത്രപതംഗ സുമങ്ങൾ പാറും
ചൈത്ര സുഗന്ധികൾ നടമാടും
എത്ര മഹിത രസകലകൾ ചൂടും
അത്ര മനോജ്ഞം അഭിരാമം

(ചിത്രപതംഗ)

കാറ്റു വന്നു കാതിൽ ചൊല്ലിയ -
തരയാലിലകൾ കൈകൊട്ടി
കാവുംതൊടിയിലെ കനകനിലാവുകൾ
കസവണിയിപ്പൂ സുസ്മിതയെ
സങ്കൽപ്പ സൗന്ദര്യ സൗഗന്ധികം
ആരാമകന്ന്യയാം അനന്യസുമം

(ചിത്രപതംഗ)

'പുത്തനിൽ' നീന്തിയണർന്നു പുലരി
പുത്തനുടുത്തു പൊൻവെയിലായ്
ഞാറുകൾ നട്ടു വിയർത്തൊരുകാലം
നീന്തി മദിയ്ക്കും 'പുല്ലോഴി' ...
വീണുകിടന്നു തുടിയ്ക്കും മലയുടെ
വേണീ മുകിലൊരു സംഗീതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts