ഉമ്മറക്കോലായിൽ
ഉണ്ണിയെ കാത്ത്
Ummarakkolayil (Unniye Kathu)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഉണ്ണി മേനോന്‍
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2022 11:34:12.
 
ഉമ്മറക്കോലായിലമ്മയിരുന്നു
ഉയിരിൻ ഉൺമ്മയാം 'അമ്മ
ഉണ്ണി വരുമെന്നൊരോമൽ പ്രതീക്ഷയിൽ
ഉണ്ണാതെയിന്നും ഓണനാളിൽ ...
ഉണ്ണാതെയിന്നും ഓണനാളിൽ..

മനസ്സിൻ തൂശനിലയിൽ മനംപോലെ
പലകറിക്കൂട്ടങ്ങൾ വിളമ്പി വച്ചു .
മുറ്റത്തെ മന്ദാര മലരൊളിചിന്നി
പൂമുഖപ്പടിയിൽ പൂക്കളമായ്
ഉണ്ണിവന്നണയില്ല എങ്കിലുമിന്നമ്മ
ഉണ്ണിയെ കാത്തിരിക്കുന്നു .
ദൂരെ പാതി ചാരിയ പടിപ്പുര
വാതിലിലോളം മിഴിപാകി ..

ഓർമ്മയിൽ ഓണനിലാവിൻ പൂവിനെ
തഴുകിയിരിപ്പു അകലെയുണ്ണീ
മിഴികളിലറിയാതെ നിറയുന്ന കണ്ണീരിൽ
പൂക്കളമായമ്മ പുഞ്ചിരിച്ചു ...
വാരിയെടുത്തൊരു ബാല്യത്തെ പുണരുന്ന
അമ്മമനസ്സിന്റെയോണം
തൂശനിലയിലെ കാളനുമോലനും
ഓർമ്മയിൽപോലും രുചിപടർത്തി ...

ഉമ്മറക്കോലായിലമ്മയിരുന്നു
ഉയിരിൻ ഉൺമ്മയാം 'അമ്മ
ഉണ്ണി വരുമെന്നൊരോമൽ പ്രതീക്ഷയിൽ
ഉണ്ണാതെയിന്നും ഓണനാളിൽ ...
ഉണ്ണാതെയിന്നും ഓണനാളിൽ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts