അച്ഛന്റെ പാട്ടിലെ
അച്ഛന്റെ പാട്ട്
Achante Paattile (Achante Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍നിഖിൽ സതീശൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:39:17.
 
അച്ഛന്റെ പാട്ടിലെ പൂവിനെ തേടി ഞാൻ
വീട്ടിലെ തൊടിയിൽ നടന്നു
പാട്ടിലെ പൂമണം വാരിനുകർന്നിടാൻ
വഴിമരത്തണൽപൂകി വഴിനടന്നു ..
കണ്ടീല ...കേട്ടീല ....
പാട്ടിലെ പൂവും പൂമണവും !!
അച്ഛന്റെ, പാട്ടിലെ പൂവിനെ തേടിത്തിരഞ്ഞു ഞാൻ
വീട്ടിലെ തൊടിയിൽ നടന്നു....


പാട്ടിനു പൗർണ്ണമി സന്ധ്യപോൽ,
പട്ടു വിതാനിച്ച പോലെയും
മരതക മണിശലഭ കാന്തിയെഴും
സ്വപ്ന സിന്ദൂര സൗഗന്ധികങ്ങൾ
താലമെടുക്കും കാവോരമെവിടെ

അച്ഛന്റെ പാട്ടിനു ചന്തമുടുപ്പിച്ച
നന്ത്യാർവട്ടങ്ങളെവിടെ ?
പുലർകാല ചിന്തുകൾ തൂമിഴികൾ വിരിയിക്കും
മലർമന്ദഹാസങ്ങൾ എവിടെ ?
അച്ഛന്റെ പാട്ടിലെ കുടമണിമുല്ലകൾ തൻ
നറുചിരി കിന്നാരമെവിടെ
സന്ധ്യകൾ ചാലിച്ചു ചന്ദനക്കുറിയിട്ട
പ്രണയവസന്തശ്രീലതയെവിടെ ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts