ശ്രീ കണ്വാ മാമുനി
ഓംകാരം
Sree Kannwa Maamuni (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2022 11:23:57.
ശ്രീകണ്വ മാമുനി തൃക്കയ്യാൽ പ്രതിഷ്ഠിച്ച
ചെറുവണ്ണൂർ സുബ്രഹ്മണ്യ സ്വാമീ
സുരസേനാപതിയായി രാജിച്ചിടും നിന്റെ
ചരണാംബുജങ്ങൾ നമാമി
മുരുകാ നിൻ ചരണാംബുജങ്ങൾ നമാമി

താതനും സോദരരും ലക്ഷ്‌മിനാരായണനും
മോദമോടമരും നിൻ സന്നിധിയിൽ
പൊന്നും ത്രിസന്ധ്യാ പുഷ്പങ്ങളാൽ പ്രകൃതി
എന്നും ത്രികാല പൂജ നടത്തിടുന്നൂ...

മകരമാസത്തിലെ തൈപ്പൂയതിരുനാൾ
ശരവണഭവനേ നിൻ ആട്ട പിറന്നാൾ
ശ്രീമഹാഗണപതി ഹോമവും പഞ്ചാമൃത
സ്നാനവും ഭൂഷണവും ശ്രീ പകരും നാൾ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts