വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കെ എസ് വെങ്കടേഷ് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ദേശ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 02 2022 12:01:35.
പെരുന്നയിലമരുന്ന മുരുകാ നീയെൻ മന കുരുന്നിൽ വന്നിരുന്നീടാൻ തൊഴുന്നേൻ ദിനം അഴലിൽ ഞാൻ ഉഴലുമ്പോൾ മിഴിമുന്നിൽ കുമരാ നിൻ കഴൽ കൂകും വഴിയങ്ങു തെളിഞ്ഞീടണം ശ്രീ പെരുന്നയിലമരുന്ന മുരുകാ നീയെൻ മന കുരുന്നിൽ വന്നിരുന്നീടാൻ തൊഴുന്നേൻ ദിനം ആശകൾ വെണ്ണീറായി നീറുന്ന മണ്ണിൽ നീ ആഴിവാസം വിട്ട് വന്നതല്ലോ... ആയിരത്തൊന്നുപ്പറ പൂവിട്ടു വാഴിച്ചു ആശ്രിത നിരകൂപ്പി നിന്നുവല്ലോ... ശ്രീ പെരുന്നയിലമരുന്ന മുരുകാ നീയെൻ മന കുരുന്നിൽ വന്നിരുന്നീടാൻ തൊഴുന്നേൻ ദിനം നിന്തിരുവടിക്കെന്നും ചിന്തുകൾ പാടിടാൻ സ്കന്ദാ കഴിഞ്ഞെങ്കിൽ എന്തു പുണ്യം അവിടുത്തെ തിരുമെയ്യിൽ ആടാനെടുത്തൊരു കാവടിയാം ജന്മം ധന്യ ധന്യം ശ്രീ പെരുന്നയിലമരുന്ന മുരുകാ നീയെൻ മന കുരുന്നിൽ വന്നിരുന്നീടാൻ തൊഴുന്നേൻ ദിനം | |