വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കെ എസ് വെങ്കടേഷ് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | സിന്ധു ഭൈരവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 14 2021 04:23:51.
ഹരിപ്പാടു വാണരുളും വേലായുധസ്വാമി എന്റെ വിളിപ്പാടു വിട്ടകലെ പോയിടല്ലേ വെളിപാടു നൽകിയെന്നെ പലപ്പോഴും കാത്ത നിന്റെ കഴൽപ്പാടിലൊരു പാട്ടു വഴിപാട് നിന്റെ കഴൽപ്പാടിലൊരു പാട്ടു വഴിപാട് (ഹരിപ്പാടു....) ആണ്ടിലെന്റെ ആണ്ടവന് മൂന്നു മഹോത്സവങ്ങൾ ആതിരയും പൊന്നോണവുമാറാട്ടിൻ ദിനങ്ങൾ ആണ്ടിലെന്റെ ആണ്ടവന് മൂന്നു മഹോത്സവങ്ങൾ ആതിരയും പൊന്നോണവുമാറാട്ടിൻ ദിനങ്ങൾ മകര മാസത്തൈപ്പൂയത്തിനു തുടരെക്കാവടിയാട്ടം എണ്ണക്കാവടി ഭസ്മക്കാവടി പൈമ്പാൽക്കാവടിക്കൂട്ടം എങ്ങുമേ കാൺമൂ നിന്റെ വേൽ വിളയാട്ടം സ്വാമി എങ്ങുമേ കാൺമൂ നിന്റ വേൽ വിളയാട്ടം ഹരിപ്പാടു വാണരുളും വേലായുധസ്വാമി എന്റെ വിളിപ്പാടു വിട്ടകലെ പോയിടല്ലേ വെളിപാടു നൽകിയെന്നെ പലപ്പോഴും കാത്ത നിന്റെ കഴൽപ്പാടിലൊരു പാട്ടു വഴിപാട് നിന്റെ കഴൽപ്പാടിലൊരു പാട്ടു വഴിപാട് | |