തിരുവൈക്കം വാഴും
ഓം ശിവായ നമഃ
Thiruvaikkam Vaazhum (Om Sivaya Namaha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2023 03:13:53.
തിരുവൈക്കം വാഴും ശിവശങ്കരന്‍റെ
തിരുനടയില്‍ ഞാന്‍ ബാലമുരുകനായി
കൈലാസമെന്നു നിനച്ചുപോയി
എന്‍റെ ആത്മാവിലാനന്ദതുടി മുഴങ്ങി
അറിയാതെ കണ്ണു നിറഞ്ഞുപോയി

അന്നദാനപ്രഭുവാകും തൃക്കോവിലപ്പന്‍റെ
അരികത്തിരുന്നു ഞാന്‍ പ്രാതലുണ്ടൂ
ഉദയനാപുരത്തുള്ള ഉണ്ണീ...
ഉദയനാപുരത്തുള്ള ഉണ്ണീ
എന്നെന്നെ ഒരുനൂറുവട്ടം ഭവാന്‍ വിളിച്ചു
ഞാന്‍ മറുമൊഴിയോതാതെ ചേര്‍ന്നു നിന്നൂ

കോടിപൂജ കഴിഞ്ഞപ്പോള്‍ യാത്ര ഓതാനാവാതെ
കൂടെ വന്നു വടക്കുള്ള ഗോപുരം വരെ
വൃശ്ചികമാസത്തില്‍ കൃഷ്ണാഷ്ടമിക്കു നീ
വൈകാതെ എത്തുവാന്‍ പറഞ്ഞു ചെമ്മേ
ഞാന്‍ നിറകണ്ണു തുടച്ചു നടന്നു മെല്ലെ

തിരുവൈക്കം വാഴും ശിവശങ്കരന്‍റെ
തിരുനടയില്‍ ഞാന്‍ ബാലമുരുകനായി
കൈലാസമെന്നു നിനച്ചുപോയി
എന്‍റെ ആത്മാവിലാനന്ദതുടി മുഴങ്ങി
അറിയാതെ കണ്ണു നിറഞ്ഞുപോയി

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts