താലപ്പൊലിമയിൽ
മാണിക്യവീണ
Thalappolimayil (Maanikya Veena)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനരമേശൻ കുട്ടനശ്ശേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: October 06 2021 13:35:11.
 താലപ്പൊലിമയിൽ ആളിപ്പടരുമൊരനന്ത തേജസ്സിൻ
കാൽത്തളിരിൽ ചെന്നടിമ കിടന്നാൽ
മോക്ഷപദം സുലഭം
ശ്രീപോർക്കലി നീ പരിയാനമ്പറ്റയിൽ
ആർത്തനു തുണയേകാൻ
വനവും വാപിയും ഉള്ളൊരു നാടിൻ
വരമംഗളയായി സാക്ഷാൽ മൂകാംബികയായി (2)

കരവല്ലരിയിൽ കാഞ്ചന വീണയിൽ ആഗമ സംഗീതം
കളമണി നൂപുര ശിഞ്ചിതം ആദിമ കലയുടെ സല്ലാപം (2)

സ്വരജതിപോലെ വിടർന്നൂ വിശ്വം പ്രണവം ശ്രുതിയായി
നരസുര സഞ്ചയമെല്ലാമതിലെ സപ്തസ്വരമായി
സാക്ഷാൽ സപ്ത സ്വരമായി

താലപ്പൊലിമയിൽ ആളിപ്പടരുമൊരനന്ത തേജസ്സിൻ
കാൽത്തളിരിൽ ചെന്നടിമ കിടന്നാൽ
മോക്ഷപദം സുലഭം


മലർമഞ്ചരിയായ് മാനസപൂജയിൽ ഉണരും ഭാവങ്ങൾ
മഹിതേ ഞങ്ങൾ മരാള പദങ്ങളിൽ ഉതിരും സൂനങ്ങൾ (2)

തിരുനട തേടി വരുന്നൂ ഹൃദയം തുടികൊട്ടീടുന്നു
വരദേ തിരു പരിയാനമ്പറ്റയിൽ അമരും മാതാവേ
സാക്ഷാൽ വാണീ മാതാവേ

താലപ്പൊലിമയിൽ ആളിപ്പടരുമൊരനന്ത തേജസ്സിൻ
കാൽത്തളിരിൽ ചെന്നടിമ കിടന്നാൽ
മോക്ഷപദം സുലഭം
ശ്രീപോർക്കലി നീ പരിയാനമ്പറ്റയിൽ
ആർത്തനു തുണയേകാൻ
വനവും വാപിയും ഉള്ളൊരു നാടിൻ
വരമംഗളയായി സാക്ഷാൽ മൂകാംബികയായി (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts