വിശദവിവരങ്ങള്‍ | |
വര്‍ഷം | 2020 |
സംഗീതം | സാജുദേവ് |
ഗാനരചന | എസ് മനോഹരൻ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 12 2021 03:58:12.
ഇന്നലെ നീയെന്റെ ചങ്ങാതിയായി ഇന്നോ എനിക്കു നീ അന്യയായി ഇന്നലെ നീയെന്റെ ചങ്ങാതിയായി ഇന്നോ എനിക്കു നീ അന്യയായി അത്രമേൽ സ്നേഹം ചൊരിയുവാനാവാതെ ഒപ്പം നടക്കുന്നു വീണ്ടും നമ്മൾ അത്രമേൽ സ്നേഹം ചൊരിയുവാനാവാതെ ഒപ്പം നടക്കുന്നു വീണ്ടും നമ്മൾ ഇന്നലെ നീയെന്റെ ചങ്ങാതിയായി ഇന്നോ എനിക്കു നീ അന്യയായി ... എന്തിനോ മോഹിച്ചും എത്രയോ ദാഹിച്ചും എന്നിൽ സമർപ്പിച്ചു നീ എന്തിനോ മോഹിച്ചും എത്രയോ ദാഹിച്ചും എന്നിൽ സമർപ്പിച്ചു നീ എത്ര മനോഹര ചിത്രങ്ങൾ തീർത്തും എത്ര മധുമയ ഗീതങ്ങൾ പാടിയും എത്ര നാളായി നാം ... യാത്ര തുടരുന്നൂ എങ്കിലും എന്തോ മറന്നു പോയി എന്നിലെ സ്നേഹം കുറഞ്ഞു പോയി ഇന്നലെ നീയെന്റെ ചങ്ങാതിയായി ഇന്നോ എനിക്കു നീ അന്യയായി ... വേർപിരിയാമെന്ന് പറയുവാനായ് വേദനയുണ്ടതിനാവതില്ല വേർപിരിയാമെന്ന് പറയുവാനായ് വേദനയുണ്ടതിനാവതില്ല നീയെന്റെ ജീവന്റെ ജീവനല്ലേ വീണ്ടും വസന്തം തിരഞ്ഞു പോകാം വീണ്ടും നാം ഒന്നായ് ചേർന്ന് പോകാം ... ഇന്നലെ നീയെന്റെ ചങ്ങാതിയായി ഇന്നോ എനിക്കു നീ അന്യയായി അത്രമേൽ സ്നേഹം ചൊരിയുവാനാവാതെ ഒപ്പം നടക്കുന്നു വീണ്ടും നമ്മൾ ഇന്നലെ നീയെന്റെ ചങ്ങാതിയായി ഇന്നോ എനിക്കു നീ അന്യയായി ... | |