രാമ നാമം ആലപിക്കും
ഹനുമദ്‌ പ്രസാദം
Rama Naamam Aalapikkum (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍പി ശ്രീലത
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:35:10.
രാമനാമമാലപിച്ചുണർന്നിടുന്നു പുലരികൾ
ആഞ്ജനേയ പൂജ ചെയ്തുണർന്നിടുന്നു മാനവൻ
പഞ്ചലോഹ വിഗ്രഹം കൈവണങ്ങിടാം
പവനപുത്ര മഹിമയിൽ മനമൊരുക്കിടാം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
ദേവ പാദ പൂജിതാ രാമാദൂത പാഹിമാം

പുഷ്പഗന്ധ ശോഭിതം സ്വാമി പാദ പങ്കജം
നിത്യ ദുഃഖ നാശനം ദേവ നാമ കീർത്തനം
പ്രളയകാല വഹ്നിയായി മാറിടുന്ന ജീവനിൽ
സുഖദമായി തീർത്തു തന്ന ആഞ്ജനേയ പാഹിമാം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
ദേവ പാദ പൂജിതാ രാമാദൂത പാഹിമാം

രത്നഹാരഭൂഷിതം നിൻ മനോജ്ഞ വിഗ്രഹം
പാപമുക്തിദായകം ദിവ്യ രൂപ ദർശനം
തൃക്കടാക്ഷ മാല്യമൊന്ന് ചാർത്തിടേണം എന്നിൽ നീ
തൃക്കരങ്ങൾ ചേർത്തണച്ചു കാത്തിടേണം എന്നെയും

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
ദേവ പാദ പൂജിതാ രാമാദൂത പാഹിമാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts