പൂജാമലരായി
ഹനുമദ്‌ പ്രസാദം
Poojamalaraay (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍പി ശ്രീലത
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:28:09.
പൂജാ മലരായി മാരുത പുത്രന്റെ
ചേവടീ ചേരുമെൻ ജന്മം
മുക്തിതൻ സൂനം പകരം തരൂ സ്വാമീ
ജീവിത സൗഭാഗ്യം കൈവരിക്കാൻ

മാരുത പുത്രാ ഭഗവാനേ
നാട്ടിക നാഥാ ഭഗവാനേ
കേസരി തനയാ ഭഗവാനേ
രാമദൂതാ ഭഗവാനേ

ശ്രീലകമാകും മാനസ്സ വേദിയിൽ
പൂജിതമല്ലോ തവരൂപം
രാവും പകലും നാമജപങ്ങളിൽ
മുഴുകുകയല്ലോ മമ ഹൃദയം
നിൻ ദയാ സാഗരം തീർത്തു തരേണം
കാരുണ്യ വാരിധേ കൈ തൊഴുന്നേ

കോപാഗ്നി ജ്വാലയിൽ ലങ്കയെരിച്ചപോൽ
എന്നിലെ ഭാവം നീയകറ്റൂ
വജ്രായുധവും ചൂഡാരത്നവും
കൈകളിലേന്തി അവതരിക്കൂ
എൻ മനോ വീണയും നീയുണർത്തീടണം
കൈവല്യ ദായകാ കനിവേകണേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts