രാമദൂത വജ്രകായ
ഹനുമദ്‌ പ്രസാദം
Ramadhootha Vajrakaaya (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2023 16:13:48.
രാമദൂത വജ്രകായ ദീന ബന്ധുവേ നമഃ
രുദ്രവീരമുത്ഭവായ ആഞ്ജനേയ പാഹിമാം
വീര വീര വാനരായ വിശ്വഹേതവേ നമഃ
ദേവ ദേവ നിർഗുണായ ആഞ്ജനേയ പാഹിമാം

നിത്യശാന്തിയേകിടുന്ന നിന്റെ രൂപ വൈഭവം
സ്മരന്തകം മനോഹരം ആഞ്ജനേയ പാഹിമാം
ചിത്തശുദ്ധിയോടെയെന്നും ശ്രീപദം നമിച്ചിടാം
ദർശനാർത്തി നീക്കണേ ആഞ്ജനേയ പാഹിമാം

മനോവിനോദമറ്റൊരെന്റെ മാനസത്തിൽ വന്നു നീ
മോദമായി വിളങ്ങണേ ആഞ്ജനേയ പാഹിമാം
ശ്രീയെഴും മനോജ്ഞ രൂപം കൈവണങ്ങിടാം പ്രഭോ
തൃക്കടാക്ഷ ഭാഗ്യമേകു ആഞ്ജനേയ പാഹിമാം

ദുഃഖമാരി പെയ്തിടുന്ന പാരിടത്തിലാകവേ
ഹർഷമാരി തൂകണേ ആഞ്ജനേയ പാഹിമാം
രാമദൂതനായ നിന്റെ ഭക്തിയെത്ര പാവനം
പാപമുക്തി നൽകണേ ആഞ്ജനേയ പാഹിമാം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts