രഘുരാമ കീർത്തനം
ഹനുമദ്‌ പ്രസാദം
Raghurama Keerthanam (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2023 16:25:44.
രഘുരാമകീർത്തന മാലയൊരുക്കും
കദളീ വനവാസൻ എന്റെ ദേവൻ
ഭക്തിതൻ മാർഗ്ഗത്തിൽ എന്നേ നയിക്കണേ
നാട്ടിക നാഥാ ഭഗവാനേ...

ഭജേ രാമ ദൂതം ഭജേ രാമ ദൂതം
ഭജേ രാമ ദൂതം ഭജേ രാമ ദൂതം

രാമാംഗുലീയവും വഹിച്ചു നീ ഭക്ത്യാ
സാഗരം ചാടി കടന്നതല്ലേ
തിരുകൃപയാലെയീ സംസാര സാഗര
മറുകരയേറുവാൻ അനുഗ്രഹിക്കൂ
അവിരാമം അടിയനിൽ വരമരുളൂ

ഭജേ രാമ ദൂതം ഭജേ രാമ ദൂതം
ഭജേ രാമ ദൂതം ഭജേ രാമ ദൂതം

രുദ്രാവതാരമായി ഭവിച്ചു നീ സദയം
കാനനം തന്നിൽ വസിച്ചതല്ലേ
കയ്പ്പും മധുരവും കൂടി കലർന്നൊരീ
ജീവിതഫലമേറെ മധുരമാക്കൂ
അടിയന്റെ ഉള്ളിൽ നീ അധിവസിയ്ക്കൂ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts