ശ്രീ രാമദൂതന്റെ
ഹനുമദ്‌ പ്രസാദം
Sree Ramadhoothante (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംസാരമതി
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2023 15:50:46.
ശ്രീരാമദൂതന്റെ ദർശനം തേടി
നാട്ടികയണയുന്നു ഞങ്ങൾ
ആത്മാവാം തിരിവെച്ചു കൂപ്പുന്നു ഞങ്ങൾ...
ഉച്ചനീചത്വങ്ങൾ ഇല്ലാ
ജാതിമതഭേദങ്ങൾ ഇല്ലാ
ഭക്തരൊന്നാകുന്നു സന്തതം തേടുന്നു
ദേവദേവാ നിൻ അന്തരംഗം

ഗുരുവിൻ സങ്കൽപ്പമാരൂഢമാക്കി
ശോഭിതമല്ലോ നിൻ അമ്പലം
ശക്തി സ്വരൂപിണി ശ്രീമഹാ ദേവിയും
നിസ്തുല വരദാനമേകിടുന്നൂ
അഭയവും സുകൃതവും നൽകിടുന്നൂ

ശ്രീവിഷ്ണുമായതൻ സാന്നിധ്യമാർന്നാൽ
ഒഴിയുന്നു ബാധകൾ ദൂരേ
മാരുത വേഗത്തിൽ ഞങ്ങളിലെന്നും
കരുണയും ശാന്തിയും കൈവന്നു...
ആധിയും വ്യാധിയും തീർന്നിടുന്നൂ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts