തവ ഭജനം
ഹനുമദ്‌ പ്രസാദം
Thava Bhajanam (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2023 16:20:10.
തവഭജനമരുളുന്നു ശുഭദർശനം
ശതകോടി ഭക്തരിൽ വരദായകം
ത്വൽപാദ പൂജയിൽ സുഖ സാന്ത്വനം
തളരുന്ന തനുവിലും നിറജീവകം

ഹൃദയങ്ങൾ ജപസാന്ദ്ര നിസ്വനം മൂളും
തവചരണ പദയുഗള ഏകാവലംബം
നറു ഭസ്മമണിയുവാൻ അടിയനിൽ മോഹം
അനുദിനം നാട്ടികയിൽ കൈതൊഴാൻ പോകം

ദുരിതങ്ങളൊഴിയുവാൻ തിരുനാമ മന്ത്രം
കരതളിരിൽ അഭയവരമരുളുന്ന രൂപം
സുരനൃത്തമാടി നീ അണയുന്ന കാലം
കരളിലും കനിവൊഴുകും അവിടുത്തെ ഭാവം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts