ഹൃദിസുമ ദളം
ഹനുമദ്‌ പ്രസാദം
Hridhisumadalam (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:36:16.
ഹൃദിസുമദളം തന്നിൽ
രാമനെ പ്രതിഷ്ഠിച്ച
ഹനുമാൻ സ്വാമി ഭഗവാനേ...
അലിവിന്റെ ഭസ്മം കനിഞ്ഞു നൽകീടണേ
അതിശയ മൂർത്തേ കൈ തൊഴുന്നേന്‍
അനുപമ മൂർത്തേ കൈ തൊഴുന്നേന്‍

നാട്ടിക വാഴും നിൻ പാദപത്മങ്ങളിൽ
പുഷ്പ്പാഞ്ജലികളാൽ മൂടിടുമ്പോൾ
വേദാർത്ഥ സാഗരത്തിര കൊണ്ടു മൂടും നിൻ
നിനവിന്റെ നനവേറ്റു കുളിരേണം ഉള്ളം
ചന്ദനക്കുളിരാർന്നു നിറയേണം ഉള്ളം

വാനരരൂപാ നിൻ വേദ പുണ്യങ്ങളെ
സാമഗാനങ്ങളായി എഴുതിടുമ്പോൾ
വ്യാപാർത്ഥ ജീവിത പിഴയൊന്നു നീങ്ങുവാൻ
നിന്നനുവിണയായി മാറുന്നു ഞാൻ
അവിടുത്തെ ഗാനമായി ഒഴുകുന്നു ഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts