ദേവ ശങ്കര
ഹനുമദ്‌ പ്രസാദം
Deva Shankara (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:34:38.
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനര യൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി

ദേവ ശങ്കര സാരാംശമേ
ജാനകീ ശോക വിനാശകനേ
ശ്രിതജന പാലാ ദേവപതേ...
പാഹി രുദ്ര ഗണനായകനേ...

ദൃശരൂപനായി അശോക വനികയിൽ
സീതയ്ക്കു മുന്നിൽ ഭവിച്ചവനേ
ദീക്ഷണ രൂപനായി ലങ്കയെരിച്ചു നീ
സംഹാര താണ്ഡവം ചെയ്തതല്ലേ
കലികാല പീഢകൾ അകലും നിൻ തിരു
ദർശനം മോഹിച്ചു നിൽപ്പൂ ഞാൻ

ലക്ഷ്മണ രക്ഷയ്ക്കായി മൃതസഞ്ജീവനി
മാരുത വേഗത്തിൽ തന്നവനേ
ശ്രീരാമ പൂജയിൽ പാരിടമാകെയും
നിർമ്മല ഭക്തിയും ചേർത്തവനേ
തിരുനാമ കീർത്തനം പാടും എന്നുടെ
നാവിതിൽ തീർത്ഥം അണി നിറയൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts