ചന്ദനതെന്നലിൽ ആലോലമാടി
ആകാശവാണി ലളിതഗാനങ്ങള്‍
Chandanathennalil Alolamaadi (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎ അനന്തപത്മനാഭൻ
ഗാനരചനകൂര്‍ക്കഞ്ചേരി സുഗതന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 29 2023 06:50:36.

ചന്ദനതെന്നലിൽ ആലോലമാടി
ചെമ്പനീർ പൂക്കളുറങ്ങീ
രാവിൻ്റെ നീല നികുഞ്ജതല്പങ്ങളിൽ
രാക്കിളി പാടിയുറങ്ങീ

ചെമ്പകപ്പൂമേനി നിന്നെയും കാത്തു ഞാൻ
അന്തിനിലാവിൽ തളർന്നു നിന്നു
നിൻമലർ പാദങ്ങൾ നോവാതിരിക്കുവാൻ
നീ വരും പാതയിൽ പൂ വിതറി
സ്വർണ്ണപ്പൂവിതറി

അമ്പിളിപ്പൊൻദീപം താനേ പൊലിഞ്ഞപ്പോൾ
എന്നന്തരംഗത്തിൽ അഗ്നിവീണു
അന്ത്യമായെങ്കിലും ഒന്നിങ്ങു വന്നെന്റെ
മന്ദസ്മിതം നീ ഏറ്റുവാങ്ങൂ
സഖീ ഏറ്റുവാങ്ങൂ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts