കണ്ടോ എൻ അമ്മയെ
സർഗ്ഗ തീർത്ഥം
Kando En Ammaye (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:15:57.
 
കണ്ടോ? എന്നമ്മയെ കണ്ടോ? കണ്ണിൽ നിറതിങ്കളെ കണ്ടോ?
ചോറ്റാനിക്കര നടയിൽ തങ്കനിലാവൊളി കണ്ടോ?
ചേർത്തുപിടിച്ച് തലോടിയൊരുക്കും നന്മയെ കണ്ടോ? (കണ്ടോ?)

കണ്ണാരം പൊത്തീട്ട് കലികാലം ചൊല്ലീട്ട്
കീഴ്ക്കാവിൽ തുള്ളുന്നേ കോവിലമ്മ.. (കണ്ണാരം)
കണ്ണൻചിരട്ടയിൽ നേദ്യം കഴിച്ചിട്ട് കൈവല്യമേകുന്നേ ലോകമായ..
മകം പിറന്ന ഭഗവതിമങ്ക മക്കൾക്കുയിരാണ്.. (2)
മഞ്ഞളണിഞ്ഞ മഞ്ജിമ കാണാൻ എന്തൊരഴകാണ്! (കണ്ടോ?)

ചെമ്മാനപ്പടിമേലേ ചെമ്പട്ടിൻ മുകിലിട്ട്
ചൊല്ലാട്ടത്തുടികൊട്ടി ദേവിയമ്മ.. (ചെമ്മാന)
തെളിമിന്നൽത്തകിടിന്മേൽ വേദം കുറിച്ചിട്ട്
ഒളികണ്ണാലൊഴിയുന്നേ മൂകാംബിക..
പവിഴമല്ലിത്തറയിലിറങ്ങിയ താരകമിഴിവാണ്.. (2)
പാങ്ങില്ലാത്തൊരു പാവം ഭക്തന് സാന്ത്വനസ്വരമാണ്.. (കണ്ടോ?)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts