മാപ്പ് നൽകുക മാധവ
സർഗ്ഗ തീർത്ഥം
Maappu Nalkuka Maadhava (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:14:26.
 
മാപ്പുനൽകുക മാധവാ... കൂപ്പുകയ്യാൽ നിൽപ്പൂ ഞാൻ..
എത്ര നിർമ്മാല്യപ്പുലരിയിൽ ഇങ്ങെത്തിടാതെയലഞ്ഞു ഞാൻ..
(മാപ്പ്)
വൈകിയെങ്കിലും കണ്ടു ഞാനീ വൈകുണ്ഠത്തിലെ വിസ്മയം..
വാകച്ചാർത്തിനൊരുങ്ങിയ സാക്ഷാൽ ഗുരുപവനേശ്വരസുസ്മിതം..
(മാപ്പ്)

കാലിമേച്ചുനടന്ന നാളിൽ കണ്ടു നമ്മൾ പലവിധം... (കാലി)
പീലി ചൂടിയ വനമാലീ നിൻ ചേലിലെന്തോരദ്ഭുതം! (പീലി)
നീ ഹൃദയശംഖിലെ സാഗരം.. (മാപ്പ്)

പാഴ്മുളയ്ക്കും പ്രാണസ്വരമായ് പെയ്കയല്ലോ ഹരിവരം.. (പാഴ്മുള)
ജ്ഞാനമാകും പാന തന്നിൽ നീ നനച്ചു എൻ മനം.. (ജ്ഞാനം)
ഹരേ തരിക ഹരിതമാം ജീവിതം.. (മാപ്പ്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts