അയലത്തെ അമ്പാടി
സർഗ്ഗ തീർത്ഥം
Ayalathe Ambaadi (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:16:30.
 
അയലത്തെ അമ്പാടിപ്പൈതലേ നിനക്ക്
തൈരു കടഞ്ഞൊരു വേണ്ണത്തുടിപ്പ്.. (അയലത്തെ)
അന്നേപ്പൊലെപ്പോഴും സാന്ദീപനിയുടെ അരികത്തുകൂടിയ കിടപ്പ്..
എന്നെയറിയാത്തപ്പോൽ നിൻ്റെ നടപ്പ്.. (അയലത്തെ)

വലംവച്ച് ജപിയ്ക്കുന്നു വചസ്സ്..
ഓലക്കുട ചൂടും കുചേലൻ്റെ നഭസ്സ്... (വലംവച്ച്)
വെയിൽ തിളയ്ക്കുന്നെരെൻ ജീവിതയാത്രയിൽ
അവിൽപ്പൊതി മറന്നുപോയ് മനസ്സ്..
ശ്യാമകൃഷ്ണാ..... ശ്യാമകൃഷ്ണാ നീയറിയുകെൻ ജപതപസ്സ്..
(അയലത്തെ)

മഷിയിട്ട മയിൽപ്പീലിക്കണ്ണ്.. മേടവിഷുവിന് കണികണ്ടു മണ്ണ് (2)
ഇടത്തരികത്തെ തീ തിന്നുമമ്മയ്ക്ക് ഇളനീരിൻ തണുപ്പാണീയിരിപ്പ്..
കണ്ണനുണ്ണീ.... കണ്ണനുണ്ണീ നീയടിയനും കൂട്ടിരിയ്ക്ക്.. (അയലത്തെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts