മാമല കോവിലിൽ
സർഗ്ഗ തീർത്ഥം
Maamala Kovilil (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:18:32.
 
മാമലക്കോവിലിൽ ആരാണ്? മാമുനിമാർ കണ്ട നേരാണ്..
മണ്ഡലം നോമ്പുമായ് മാലയിട്ടെത്തുന്ന
സ്വാമിമാർ തേടും വിളക്കാണ്.. (മാമലക്കോവിലിൽ)

അയ്യനയ്യപ്പനാണ്.. സ്വാമി വില്ലാളിവീരനാണ്..
പമ്പയുടെ തീരത്ത് പന്തളം രാജാവ്
കൺകണ്ട കൽക്കണ്ടക്കനിയാണ്.. (അയ്യനയ്യപ്പനാണ്)

വൃശ്ചിക ഹിമകുടീരത്തിൽ.... യോഗപട്ടാംബരത്തിൽ...
വിശ്വസിപ്പോരുടെ വാക്കിലും നോക്കിലും
വിണ്ണഴക് പകരുന്ന പൊരുളാണ്.. സ്വാമി...

ആകാശക്കുട ചൂടും അറിവാണ്..
അദ്വൈതമന്ത്രത്തിൻ നിറവാണ്..
പത്തുമെട്ടും പടിയ്ക്കപ്പുറം പൂക്കുന്ന
ബ്രഹ്മവൃക്ഷത്തിൻ്റെ കാതലാണ്... സ്വാമി.... സ്വാമി....
(അയ്യനയ്യപ്പനാണ്)

സകലർക്കും ആരാധ്യനായ്.. സഹസ്രാരപദ്മത്തിലേറി..
ആത്മതാപങ്ങൾക്ക് തീത്ഥത്തണുപ്പേകി
അമരുന്ന ഹരിഹരത്തികവാണ്..
സ്വാമി.. (അയ്യനയ്യപ്പനാണ്)

അഴുതയ്ക്കുമഴകായ വഴിയാണ്...
മിഴികൾക്ക് തെളിവേകും അരുളാണ്..
വേദസാരോദയ പൊൻതിടമ്പേറ്റുന്ന
സത്യമാം തത്ത്വമസിസൂക്തമാണ്..
സ്വാമി.... സ്വാമി.... (അയ്യനയ്യപ്പനാണ്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts