ആകാശ ഭൂമികളിൽ
നമഃശിവായ
Aakaasa Bhoomikalil (Namashivaya)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:07:51.
ആകാശഭൂമികളില്‍ വ്യാപൃതനായി
ആരൊരാള്‍ നാടകമാടുന്നു
ആദി ചൈതന്യ പൊരുളാം അങ്ങയെ
വേദങ്ങള്‍ ശിവനെന്നു വാഴ്ത്തുന്നു
സപ്തലോകങ്ങള്‍ ശിവമന്ത്രം കോര്‍ക്കുന്നു

വജ്രദംഷ്ട്രനായി മുക്കണ്ണനായി
ശത്രു മദനനായി സംഹാരകനായി
അതിഭീഷണനായി ജ്വലിക്കും ഭഗവാന്‍റെ
ആയിരം കൈകളില്‍ അഭയം..
അഖിലചരാചരങ്ങള്‍ക്കവിടുന്നു ശരണം

സോമമൗലിയായി രുദ്രാക്ഷം ചൂടി
കാമദഹനനായി ഗൗരിധവനായി
വരദാഭയനായി വിളങ്ങും ഭഗവാന്‍റെ
വിമല പാദാംബുജങ്ങള്‍ അഭയം
അഖിലചരാചരങ്ങള്‍ക്കവിടുന്നു ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts