കൊട്ടും കാവടിയും
സ്വാമി സംഗീതം
Kottum Kaavadiyum (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആസാവരി
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2022 14:37:40.
കൊട്ടും കാവടിയും ആര്‍പ്പും തകിലടിയും
അയ്യപ്പന്‍ ആറാട്ടിനായി വന്നു സ്വാമിയേ...
ഗംഭീരനായെഴുന്നെള്ളുന്നു കൈതൊഴാം സ്വാമിയേ...
പട്ടിന്‍ കുടക്കീഴില്‍ കൊമ്പന്‍ കരിമുകളില്‍
പമ്പയില്‍ നീരാട്ടിനായി വന്നു സ്വാമിയേ...
മാമലതന്നിലെ നാഥനെ കൈതൊഴാം സ്വാമിയേ...
മണ്ഡലം പോയാലും മാനസം വാണിടും
വില്ലാളി വീരനായ സ്വാമിയേ..
പൊന്നണി കോവിലില്‍ ദേവനെ കൈതൊഴാം സ്വാമിയേ...

ശബരിക്ക് പ്രിയനാം ശരവണ സഖനോ
അഴകില്‍ ആറാടും നേരം
പമ്പതന്‍ ഓളം പഞ്ചാരിമേളം അയ്യനായാകുവോളം
അകമാകെ മുഴങ്ങിടുന്നു... സ്വാമിയേ....

അരവണപ്രിയനാം മുനിജന പ്രിയനോ
അഴകില്‍ നീരാടും നേരം
എന്നിലെ ഓളം എന്നാത്മ താളം അയ്യന്‍റെ പാദമോളം
അവിടുന്നു വന്നു വാങ്ങിടുന്നൂ.. സ്വാമിയേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts