മലയാള നാട്ടിൽ
സ്വാമി സംഗീതം
Malayala Naattil (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2022 14:49:18.
മലയാള നാട്ടിൽ പൊന്നമ്പല മേട്ടിൽ മണികണ്ഠസ്വാമിയിരുന്നേ
പുലിമേലേ വാഴും കലികാല നാഥാ ഉലകെല്ലാം നെയ്യാടി നിന്നേ
മലയെല്ലാം കയറി വരുന്നേ... ഞങ്ങൾ പടിയെല്ലാം കയറി വരുന്നേ...
കല്ലുകൾ മുള്ളുകൾ പൂമെത്തയാകുന്നേ ശബരിഗിരീശാ സ്വാമീ...

ഇരുമുടികള്‍ നിറയേ വഴിപാടുകളോടെ അയ്യപ്പ തിന്തകമോടെ
എരുമേലി നടയിൽ കരിവാരി പൂശി മെയ്യുലയെ താളം ചവിട്ടി
അഴുതയിൽ മുങ്ങീ... കല്ലും പെറുക്കീ...
കല്ലിടാം കുന്നിലെ വിജയങ്ങൾ പാടി
മുക്കുഴിയില്‍ വന്നെത്തി ഞങ്ങൾ
മൂവന്തി പിന്നിട്ടു ഞങ്ങൾ
ശരണം വിളിക്കുന്നേ ഞങ്ങൾ
ചരണത്തിൽ വിരിവെച്ചു ഞങ്ങൾ

പകലോനുദിയ്ക്കും പലനാഴിക മുമ്പേ പദമൂന്നി മലയേറും നേരും
പാദങ്ങളില്‍ അയ്യന്‍ നാദങ്ങളില്‍ അയ്യന്‍ ബലമായി എന്നയ്യനയ്യപ്പന്‍
പമ്പയില്‍ മുങ്ങീ... വിനയെല്ലാം നീങ്ങീ...
പടിമേലെ നിന്നുടെ പാദം വണങ്ങീ... വരമേകണമയ്യപ്പ സ്വാമീ
സുഖമായി തൊഴുവാനായി സ്വാമീ
സുരലോകം ഞങ്ങള്‍ക്കായി സ്വാമീ
അരവണയും ഞങ്ങള്‍ക്കായി സ്വാമീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts