അയ്യൻ അയ്യപ്പനെ
സ്വാമി സംഗീതം
Ayyan Ayyappane (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2022 14:50:22.
അയ്യനയ്യപ്പനേ...ശബരിഗിരി നാഥനേ
ആലിലയിൽ ഉണ്ണിയെപ്പോലെയെൻ
ഓമനേ വീരമണികണ്ഠനേ സ്വാമീ
അയ്യനയ്യപ്പനേ... പന്തള ദാസനേ
ശരവണയിലവതാരമാകുന്ന മുരുകനേ പോലെന്റെ പുണ്യമേ ശരണം...

ശിവവിഷ്ണു ലയനത്തിൽ അലിയുന്ന മനസ്സിന്റെ പുളിനത്തിലുൺമ നീയേ..
ജരനരയിലാഴുന്ന സുരലോകവൃന്ദത്തിൽ അമൃതാണു നീയയ്യനേ
സന്തോഷ സൂര്യനേ സൗഭാഗ്യതാരമേ
സാഷ്ടാംഗമടിമയീ ഞാൻ
ആഴിയിൽ വീണെരിഞ്ഞടിയന്റെ തീരാത്ത ദുരിതങ്ങൾ അകലേണമേ

മദമിളകിയാടുന്ന മഹിഷിയെ തോൽപ്പിച്ചു മഹിതാമിനരുമ നീയേ
മനമുരുകി നിൽക്കുമീ ദാസനിൽ പൂക്കുന്ന മകരജ്യോതിസ്സ് നീയേ
സായൂജ്യ സാരമേ സാഫല്യ മൂലമേ മിഴിദീപമുഴിയുന്നു ഞാൻ
അഭിഷേക നെയ്യ് വീണു കുതിരുന്ന ബിംബത്തിനാത്മം നമിക്കുന്നു ഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts