മണികണ്ഠനിൽ ആരാധന
സ്വാമി സംഗീതം
Manikandanil Aradhana (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2022 10:18:56.
മണികണ്ഠന്നിലാടാനെന്നുടെ ഓമല്‍ പൈ നെയ്യും
മണിനാവിനുമൊപ്പം മനസ്സിലെ ഓംകാരപ്പുഴയും
തിരിയായെന്‍ ഇന്ദ്രിയമഞ്ചും തിരുവുത്സവനാളില്‍
തെളിയേണേ നിന്‍ ചൈതന്യം മങ്ങാതെന്നുള്ളില്‍

സോപാനം പാടാനെന്നുടെ ഹൃദയത്തുടിത്താളം
ശ്രീപാദം കഴുകാനെന്നുടെ മിഴിനീര്‍ പനിനീരും
അഭിഷേകം ചെയ്യാനെന്നുടെ ആത്മാവിന്‍ കളഭം
അഭിലാഷം പൂവണിയാനായി അരവണ നൈവേദ്യം

ഹരിനാമം കോര്‍ത്തൊരു ചന്ദനമാല്യം നല്‍കാം ഞാന്‍
ഹരശങ്കരനണിയും കൂവള ഹാരവുമേകാം ഞാന്‍
ഭഗവാനേ പടിപൂജകളില്‍ ജമന്തിയായി ഞാന്‍
പതിവായി നിന്‍തിരുസന്നിധികളില്‍ ജയന്തി കൊള്‍വാന്‍ ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts