ശ്രീ ശങ്കര ഹരിസുതാ
കർപ്പൂരപ്രിയൻ
Sree Shankara Harisuthaa (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:38:00.
ശ്രീ ആദി കേശവ ശിവാത്മജ സൂനമേ...
ശ്രീ ശബരീഗിരീ ശൃംഗ താരമേ..
കലിയുഗേശ്വരം തത്പാദ യുഗ്മമേ..
ശരണം സദാ ശുഭദേശ മംഗളം

സ്വാമിയേയ്... ശരണമയ്യപ്പോ...
സ്വാമിയേയ്... ശരണമയ്യപ്പോ...

ശ്രീശങ്കര ഹരിസുതാവര പുണ്യ പൂങ്കുളിരേ..
ശ്രീ കാര്‍ത്തികമാസ മണ്ഡല കീര്‍ത്തിയാം പൊരുളേ
കൃഷ്ണതുളസീ മലയില്‍ നിന്‍ മുദ്ര കോര്‍ക്കുമ്പോള്‍
തൃഷ്ണയേറും നിന്‍ കളേബര ദര്‍ശനം കൊള്ളാന്‍..

മുന്‍ജന്മ പാപഭാരമേന്തുവാന്‍ പോലും
ശ്രീ മണികണ്ഠാ കഴിവില്ലാതുഴലുമെന്‍ സ്വാന്തം
നിന്റെ മാനസ പൂങ്കുരുന്നില്‍ കുളിര്‍പകര്‍ന്നാലും
എന്റെ ദുഃഖ കനിയൊടുങ്ങാന്‍ കൃപചൊരിഞ്ഞാലും

ശിഷ്ട ജന്മ ദു:ഖമെല്ലാം നെയ്യതാക്കീടാം
എന്‍ തുഷ്ടിയാം നാളികേരത്തിനുള്ളിലാക്കീടാം
ദേവ ദേവാ നിന്റെ ശീര്‍ഷാഭിഷേകത്തിന്നായി
എന്റെ ശിരസ്സില്‍ ഏറ്റി നിന്‍ തിരുമുമ്പിലെത്തീടാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts