പൊന്നമ്പല മേട്ടിലെ
കർപ്പൂരപ്രിയൻ
Ponnambala Mettile (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:37:17.
പൊന്നമ്പലമേട്ടിലെ മണിവിളക്കേ..
കാന്തമലയില്‍ കാന്തി തൂവും കതിര്‍വിളക്കേ..
നിന്റെ മുമ്പില്‍ കൂമ്പിടും പൂം ശുദ്ധി ഹസ്തങ്ങള്‍
ശ്രീ ധര്‍മ്മ ശാസ്താ പ്രണാമത്തിന്‍ ഭക്തി ഹസ്തങ്ങള്‍

സ്വര്‍ണ്ണയങ്കിയണിഞ്ഞ ശ്രീ മണികണ്ഠ ദേവന്റെ
സുസ്മിതാഭ സ്ഫുരണ കാഞ്ചന ഭൂതിയേല്‍ക്കും ഭൂ...
മകരസംക്രമകാല ദീപാരാധനയില്‍
വിണ്‍ പദത്തില്‍ ജ്വലിച്ചിടുന്നു ദീപനാളങ്ങള്‍

സഹസ്രാക്ഷന്‍ വന്നിടുമ്പോള്‍ സ്വര്‍ഗ്ഗ സീമയില്‍
സുരഗണങ്ങളുമേന്തിടുന്നൂ പുഷ്പതാലങ്ങള്‍
സുരാധിപന്‍ മണികണ്ഠ ദേവനേ പൂജിക്കുമ്പോള്‍
ആരതി കര്‍പ്പൂര നാളം ജ്യോതിയാകുന്നൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts