മരം കോച്ചും മകരം
കർപ്പൂരപ്രിയൻ
Maram Kochu Makaram (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:39:06.
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

മരം കോച്ചും മകരമഞ്ഞില്‍ മലയാള നാടുണര്‍ന്നു
മണികണ്ഠ ചരിതമെങ്ങും മധുമൊഴിപൂവായുതിര്‍ന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

വിമലകുളിരാം താമ്രവര്‍ണ്ണി തടിനിയില്‍ പോയി കുളിച്ചൂ
കമലനേത്രാഞ്ജിത സുമോഹിനി സുതനേ നിത്യം സ്മരിച്ചൂ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

മണ്ഡലത്തിന്‍ നൊയമ്പേറ്റു സ്മശ്രുദീക്ഷ വരിച്ചൂ...
മനസ്സാം പാലാഴിയില്‍ നിന്‍ ഭക്തിയൂഷം ഭുജിച്ചൂ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

മുദ്രമാലയണിഞ്ഞമെയ്യില്‍ അഷ്ടരാഗമകറ്റിടേണം
നിന്റെ ഭദ്ര പവിത്രനാമം നാവില്‍ നറുതേനായിടേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts