മകര മാസ മഞ്ഞുതുള്ളി
കർപ്പൂരപ്രിയൻ
Makara Maasa Manjuthulli (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:24:17.
മകരമാസ മഞ്ഞുതുള്ളി
തൂവിടുമ്പോള്‍ എന്റെയുള്ളില്‍
മതിമനോജ്ഞ ഹരിഹരാത്മജ-
മന്ത്രമലര്‍ തൂകി

ശരണമയ്യപ്പാ... സ്വാമീ
ശരണമയ്യപ്പാ....
ശരണമയ്യപ്പാ... സ്വാമീ
ശരണമയ്യപ്പാ....

ഇഹനിരന്തര ജീവിതത്തിന്‍
മമ: ദുരന്ത നിവാരണാര്‍ത്ഥം
കേരഫലകൃത ധാന്യവും മുന്‍
മുടിയിലേറ്റി വരുന്നു ഞാന്‍

ശരണമയ്യപ്പാ... സ്വാമീ
ശരണമയ്യപ്പാ....
ശരണമയ്യപ്പാ... സ്വാമീ
ശരണമയ്യപ്പാ....

പടികള്‍ താണ്ടി നിന്റെയടികള്‍
പണിയുമെന്‍ മനതാരിലെന്നും
പവിത്രഗാത്രം തെളിയണം നിന്‍
പനിമതീ മുഖം കാണണം

ശരണമയ്യപ്പാ... സ്വാമീ
ശരണമയ്യപ്പാ....
ശരണമയ്യപ്പാ... സ്വാമീ
ശരണമയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts