പമ്പാ നദിയിൽ
കർപ്പൂരപ്രിയൻ
Pamba Nadhiyil (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകേദാരം
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:36:49.
അയ്യപ്പാ! ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...
അയ്യപ്പാ! ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...

പമ്പാനദിയില്‍ സ്നാനം കഴിഞ്ഞു..
പമ്പ വിളക്കും കണ്ടൂ...
ഓരോരോ തിരിനാളശോഭകളില്‍
അയ്യപ്പ തിരുമുഖം കണ്ടൂ...

അയ്യപ്പാ! ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...

ശാരദ ചന്ദ്രിക തൂവിനിന്നീടുന്ന
പാവന ക്ഷേത്രാങ്കണം കണ്ടൂ.
പതിനെട്ടു പടിതൊട്ടു തൊഴുതു ഞാന്‍ സ്വാമിയുടെ
പാദങ്ങളില്‍ വീണങ്ങലിഞ്ഞൂ...

അയ്യപ്പാ! ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...

അടിയന്റെ മോഹങ്ങളും നിത്യ ഭക്തിയും
നെയ്യതായി പനിനീരായി നിന്റെ മെയ്യില്‍
അഭിഷേകമായത് കണ്ടെന്റെ ആത്മാവില്‍
ആനന്ദ കുളിര്‍ബാഷ്പം തൂകി..

അയ്യപ്പാ! ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...
അയ്യപ്പാ! ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts