വൃശ്ചിക പുലർകാലം
കർപ്പൂരപ്രിയൻ
Vrischika Pularkaalam (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:25:59.
വൃശ്ചികപുലർക്കാലം പുഞ്ചിരിച്ചു കൊണ്ടുണർത്തുമ്പോൾ
പശ്ചിമാദ്രിജയിൽ ചെന്നു കുളിച്ചു വന്നൂ...
മണ്ഡലനൊയമ്പുമേറ്റു ചരണമുരുക്കഴിച്ചു
ശാസ്താവിൻ തുളസി മുദ്ര മാലയും ചാർത്തീ...

വൃതാനുഷ്ഠാനങ്ങളെല്ലാം പൂർവ്വാധികം പൂർത്തിയാക്കി
ഇരുമുടിക്കെട്ടിന്നൊരുക്കങ്ങളും കൂട്ടീ..
ഭക്തിനിർഭരതയാർന്ന ശബ്ദമുഖരിതാലയം പൂകി
നാളികേരമതിൽ നെയ്യും നിറച്ചൂ...

നീലാംബരമണിത്തിരുമുടി കെട്ടുമേന്തിക്കൊണ്ടു
ക്ഷീരസാഗരശായിതൻ അമ്പലം ചുറ്റി
ഇഷ്ടമോടെ ആദി കേശവ ഭഗവാനേയും കണ്ടു
തുഷ്ടിയോടെ ശബരീശാ വരുന്നു ഞങ്ങൾ...

അയ്യപ്പാ പൊന്നയ്യപ്പാ പൊന്നയ്യനേയപ്പാ
അയ്യപ്പാ പൊന്നയ്യപ്പാ പൊന്നയ്യനേയപ്പാ

പന്തളനൃപ സൂനുവാം ചന്തമെഴും തമ്പുരാന്റെ
ശരണശബ്ദനീർജ്ജരി ഒഴുകിയെങ്ങും
ഇരുമുടിക്കെട്ടുമേന്തി എരുമേലി പേട്ടതുള്ളി
അഴുതാ പമ്പയും താണ്ടി വരുന്നു ഞങ്ങൾ....

മകര സംക്രമത്തിങ്കൽ ഗഗനത്തിലെത്തും സൂര്യൻ
ചാമികര ചാറൊഴുക്കി ശബരി ശൃംഗിൽ
നീലിമല കയറീട്ടു ശബരിപീഠവും താണ്ടി
ശരംകുത്തിയെത്തി സ്വർണ്ണ ധ്വജം കാണുന്നൂ...

അയ്യപ്പാ പൊന്നയ്യപ്പാ പൊന്നയ്യനേയപ്പാ
അയ്യപ്പാ പൊന്നയ്യപ്പാ പൊന്നയ്യനേയപ്പാ

അന്തിയിൽ ദിനകരന്റെ കുങ്കുമാംഗിതാംശുക്കളാൽ
പൊൽതാഴിക കുടങ്ങളിൽ തിലകം ചാർത്തും
ശരണം വിളിച്ചു കൊണ്ടു സന്നിധാനം നോക്കിക്കൊണ്ടു
പതിനെട്ടാം പടിക്കീഴിൽ എത്തുന്നു ഞങ്ങൾ...

നാളികേരമുടച്ചു തൃപ്പടികളെല്ലാം ചുംബിച്ചു
കഴലിണ മുക്തിയാദ്യം നേടിയെത്തുന്നൂ...
കോവിലകം ചുറ്റിക്കൊണ്ടു
കെട്ടും ശിരസ്സേറ്റികൊണ്ടു
സ്വാമി ദർശനത്തിനാർത്തിയേറി വരുന്നൂ..

ശക്തിമയ ഭക്തകോടികളെയെല്ലാം നീക്കിക്കൊണ്ടു
ചേതോഹര ശ്രീകോവിലിൻ നടയിലെത്തും...
ഗർഭഗ്രഹ പീഠത്തിങ്കെൽ ചിന്മുദ്രാങ്കിതനാകും നിൻ
തങ്കവർണ്ണാങ്കമതൊന്നേ മോക്ഷദായകം...

അയ്യപ്പാ പൊന്നയ്യപ്പാ പൊന്നയ്യനേയപ്പാ...
അയ്യപ്പാ പൊന്നയ്യപ്പാ പൊന്നയ്യനേയപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts