ഈ മല ശ്രീ വാഴും
സ്വാമി നാമം
Ee Mala Sree Vaazhum (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:26:37.
ഈ മല ശ്രീവാഴും പുണ്യ മാമലാ
ഈരേഴുലകിലും ധന്യമാം മലാ
സ്വാമിയേ ശരണം അയ്യനേ
ആനന്ദചിത്തനയ്യനയ്യനേ...

വളരുന്നിതകതാരിൽ ആയിരം മോഹങ്ങൾ
അതിരറ്റ ദുഃഖങ്ങൾ നിറമാർന്ന മിഥ്യകൾ
നിറയുന്നു കൂരിരുൾ നിഴലുകൾ ഈയെന്നിൽ
കതിരൊളി പകരാവൂ നീയെൻ പ്രഭോ...

സ്വാമിയേ ശരണം അയ്യനേ
ആനന്ദചിത്തനയ്യനയ്യനേ...

ഒരു മാത്ര സന്നിധിയിൽ നിന്നു കൈകൂപ്പുവാൻ
ഒരു രാഗം ഒരു ഗാനമാലപിച്ചീടുവാൻ
മല നടയിൽ നിൽക്കുമീ അടിയന് വേണ്ടത്
അവിടുത്തെ വരമൊന്നു മാത്രം പ്രഭോ

സ്വാമിയേ ശരണം അയ്യനേ
ആനന്ദചിത്തനയ്യനയ്യനേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts