അമ്പാടി കണ്ണനുണ്ണിക്കാടനം
സ്വാമി നാമം
Ambaadi Kannanunnikkaadanam (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:25:40.
അമ്പാടിക്കണ്ണനുണ്ണിയ്ക്കാടാനും പാടാനും
ഓംകാരമൊഴുകിയെത്തും വൃന്ദാവനം
ഹരിഹര പുത്രനോ ചന്ദന കുളിരാർന്ന
പരിമളം തിരയടിക്കും പൂങ്കാവനം

കാറൊളി വർണ്ണന്റെ കാലടി പൂവുകൾ
ശ്രീവത്സമായി ധരിക്കും യമുനയിലും
സ്വാമിതൻ തൃപ്പാദം തഴുകുന്ന പമ്പയിലും
നീരാടാൻ കഴിവതേ മഹാഭാഗ്യം

ഒരു കൃഷ്ണ തുളസിക്കതിർ മാത്രം മതിയെന്റെ
മുരളീധരൻ പേർക്കും കൃപ ചൊരിയാൻ
ഒരു ശരണം വിളി മാത്രം മതിയെല്ലോ അൻപെഴും
കലിയുഗ വരദന്റെ മനമലിയാൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts