ഉത്രം നാലിലുദിച്ചു
സ്വാമി നാമം
Uthram Naaliludichu (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:25:19.
ഉത്രം നാളിലുദിച്ചുവരുന്നൊരു സൂര്യ ഭഗവാനേ...
ഇക്ഷണമെങ്ങും പോകുരുതേ ഇന്ന് സ്വാമിതൻ തിരുനാള്
അയ്യപ്പസ്വാമിതൻ തിരുനാള്...
സ്വർണ്ണവർണ്ണ തോരണങ്ങൾ കൊടിയും വേണം
പൊൻചുരികയും വേണമെന്റെ സൂര്യ ഭഗവാനേ
എന്റെ സൂര്യ ഭഗവാനേ...

തട്ടകത്തിലെ നാട്ടുകാരേ കുളിച്ചു വന്നാട്ടേ...
പാട്ടു പന്തൽ വിധാനം വേണം അരിതിരി വേണം
പൂക്കുലയും നിറപറയും വിളക്കും വേണം...
പട്ടുവേണം കൊട്ടും പാട്ടും നൃത്തവും വേണം...

വ്രതമെടുത്ത കോമരങ്ങള് കുളിച്ചു വരവേണം...
നടയിൽ നിന്ന് തെഴുത് വന്ന് പുടവ ഞൊറിയേണം...
നെടുകെ നെറ്റിയിൽ മാറിലും മഞ്ഞൾക്കുറി വരയ്ക്കേണം
തുടതുടുത്ത ചെമ്പരത്തീ മാലയണിയേണം

ഉടുക്കു പാട്ടിൽ മിടുക്കു കാട്ടും പരിഷ വന്നാട്ടേ....
ഗണപതി സ്തുതി ത്രിപുട താളം പൊലിച്ചു തുടങ്ങട്ടേ...
വൻപുലിപുറമേറി അയ്യൻ വന്ന കഥപാട്...
വാവരൊത്തു വനത്തിലാടിയ കേളികൾ പാട്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts