സൗവർണ്ണ താരങ്ങൾ
സ്വാമി നാമം
Souvarnna Thaarangal (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2024 14:32:14.
സൗവർണ്ണ താരങ്ങൾ നിറദീപമൊരുക്കുന്ന
സംഗീതസാന്ദ്രമാം സന്ധ്യകളിൽ
സങ്കീർത്തനം പാടി തൃച്ചേവടി തേടി
സന്നിധിയിൽ എത്തുന്നു ഞാൻ
സ്വാമി നിൻ സന്നിധിയിൽ എത്തുന്നു ഞാൻ

സത്യമായ പൊന്നും പതിനെട്ടാം പടിയേ
തത്ത്വമസിക്കുടയോരുൾ പൊരുളേ...
മന്ത്രങ്ങൾ ജപിച്ചും മനസ്സേറേ തപിച്ചും
സാഷ്ടാംഗം പ്രണമിപ്പൂ ഞാൻ
നിന്നേ സാഷ്ടാംഗം പ്രണമിപ്പൂ ഞാൻ

നീല മേഘ ജാലങ്ങൾ ഉടയാട ചാർത്തുവാൻ
നീലിമലയേറി വരും യാമങ്ങളിൽ
നിൻ മുന്നിലെരിയുന്ന കർപ്പൂര നാളങ്ങൾ
എന്നിലെ മോഹ ശതങ്ങളല്ലോ
ഈ എന്നിലേ മോഹ ശതങ്ങളല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts