നിലാപ്പന വിടരുന്ന ഗ്രാമം
ആകാശവാണി ലളിതഗാനങ്ങള്‍
Nilappana vidarunna graamam (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനശ്രീപാദം ഈശ്വരൻ നമ്പൂതിരി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2023 15:00:33.
നിലപ്പന വിടരുന്ന ഗ്രാമം
നിലപ്പദമൊഴുകുന്ന യാമം (2)
പുറപ്പാടു് കഴിഞ്ഞു തിരശ്ശീലയൊഴിഞ്ഞു (2)
അരങ്ങത്തു ദ്രൗപദിയണഞ്ഞു..... (നിലപ്പന വിടരുന്ന..)

കളിവിളക്കത്തവൾ മനയോലക്കവിളത്ത്
കല്യാണസൗഗന്ധികം പൂത്തു (2)
മധുവൂറും ശൃംഗാര പദവും
മിഴിപ്പൂവും നാഥന്റെ ഹൃദയം കവർന്നു....
ഭീമസേനന്റെ ഹൃദയം കവർന്നു... (നിലപ്പന വിടരുന്ന..)

സദസ്സിലിരുന്ന ഞാൻ കുന്തീസുതനായെൻ
മനസ്സിൽ നീ പാഞ്ചാലിയായി (2)
പൊൻമനോരഥത്തിൽ ഞാൻ സൗഗന്ധികം തേടി
കണ്മണീയലയുകയല്ലോ...
ഇന്നും കണ്മണിയലയുകയല്ലോ.... (നിലപ്പന വിടരുന്ന..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts