അമ്മ അനാദ്യന്തഒരമ്മ
ലക്ഷ്മീ നാരായണ
Amma Anaadhyanthoramma (Lakshmee Naaraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍രാധിക തിലക്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2024 06:01:42.
അമ്മ അനാദ്യന്ത വെണ്‍മാ...
അളവറ്റ സ്നേഹത്തിനുണ്‍മാ...
അലിവിന്മേല്‍ അലിയുന്ന നന്മാ..
അകലെന്റെ ചൈതന്യ തന്മാ...
അമ്മ ചോറ്റാനിക്കര വാഴും അമ്മാ...

കാലത്ത് കലകള്‍ക്കൊരമ്മാ...
ഉച്ചയ്ക്ക് വിജയങ്ങള്‍ക്കമ്മാ...
സന്ധ്യയ്ക്ക് നിധികള്‍ക്കൊരമ്മാ
അമ്മ ചോറ്റാനിക്കര വാഴും അമ്മാ...

കണ്ണിന്റെ കാഴ്ച്ചയാണമ്മാ
വിണ്ണിന്‍ വെളിച്ചമാണമ്മാ
സകല ചരാചരങ്ങള്‍ക്കും
അമ്മ ചോറ്റാനിക്കര വാഴും അമ്മാ...

പഞ്ചേന്ദ്രിയങ്ങള്‍ക്കും അമ്മാ
പഞ്ചമി തിങ്കള്‍ എന്നമ്മാ
പതിനാല് ലോകങ്ങള്‍ക്കമ്മാ
അമ്മ ചോറ്റാനിക്കര വാഴും അമ്മാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts