കുമാരനല്ലൂർ തൃക്കാർത്തികയ്ക്ക്
അമ്മേ മഹാമായേ വോ 1
Kumaranalloor Thrikkarthikakku (Amme Mahamaye Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസാരമതി
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2022 15:11:50.
കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയ്ക്ക്
കുളിച്ചുതൊഴുന്നൂ പ്രകൃതീ
മുത്തുക്കുടക്കീഴില്‍ എഴുന്നള്ളിവരുന്നു
മൂലോകം പാലിക്കും തമ്പുരാട്ടി (കുമാരനല്ലൂര്‍...)

വൃശ്ചികരാവുകള്‍ പിടിയാനകളായ്
നില്‍ക്കുന്ന തിരുനടയില്‍ (2)
വെള്ളിമേഘങ്ങളല്ലോ നിത്യവും നിത്യവും
വെഞ്ചാമരം വീശാന്‍ (2)
കിഴക്കേനടയില്‍ തൊഴുമ്പോളെനിക്കൊരു
വിളക്കാകാന്‍ മോഹം...മണ്ഡപ-
വിളക്കാകാന്‍ മോഹം.. (കുമാരനല്ലൂര്‍...)

കനകഹസ്തങ്ങളില്‍ ശംഖും ചക്രവും
കണികാണേണം തായേ (2)
കമ്രമുഖദ്യുതി പാപങ്ങള്‍ പോക്കണം
കാര്‍ത്യായനിയാം മായേ (2)
ത്രിപുരസുന്ദരീതൃപ്പദത്തില്‍ മനം
മലരായ് വീഴേണം... ചേമന്തി-
കുളിരായ് തീരേണം... (കുമാരനല്ലൂര്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts