ശ്വേത വസനേ
ശ്രീ നവദുർഗ്ഗ
Shwetha Vasane (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍കെ ആർ രൂപ
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2023 15:46:19.
ശ്വേത വസനേ ദേവീ കുമാരി...
ഗൗരാംഗരൂപിണി ശിവകാമിനി...
ഋഷഭ സമാരൂഢേ ശ്രീമഹാഗൗരേ
ദുർഗ്ഗാഷ്ടമീഭാവ പ്രഭോജ്ജ്വലേ...

അനുദിനമണയുന്നോരഴലിലെൻ ആലംബം
അകമറിഞ്ഞലിവുള്ളോരമ്മയല്ലോ...
പാമരനാകിലും അടിയനിന്നേകുന്ന
കാവ്യഹാരങ്ങളെ സ്വീകരിയ്ക്കൂ
എന്നും ആനന്ദശ്രീയൊളി നീർത്തുവമ്മേ...

നിന്നോളം നിറയും നിൻ മഹിമകളെന്നെന്നും
മണ്ണിതിൽ ഉയിരിന്നും ഉണർവേകിടും
ചതുർഭുജാദേവിയായി ചിന്മയരൂപിണി
മന്ദസ്മിതം തൂകി വരമരുളും
എന്നും മന്ദാര മലരായി മധുപകരും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts